തളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 31 അക്കൗണ്ടുകളിൽനിന്നായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടം വെച്ച് തട്ടിയെടുത്തിട്ടുള്ളതെന്നാണ് ബാങ്കിെൻറ പരിശോധനയിൽ മനസ്സിലായത്. ബാങ്ക് മാനേജറുടെ പരാതിയിൽ കേസെടുത്ത തളിപ്പറമ്പ് പൊലീസ് ബാങ്കിൽ എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. രേഖകളുമായി ബാങ്ക് സീനിയർ മാനേജരോട് ഡിവൈ.എസ്.പിയുടെ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലെ തട്ടിപ്പ് പുറത്തറിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കൂടുതൽ രേഖകൾ ബാങ്ക് ഹാജരാക്കാത്തതിനാലാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് ബാങ്കിൽ എത്തിയത്.തുടർന്ന് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബാങ്ക് മാനേജർ മനോജിനെ ചൊവ്വാഴ്ച രാവിലെ ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്തു. അഞ്ചു ജില്ലകളുടെ ചാർജുള്ള സീനിയർ മാനേജറോടാണ് വ്യാഴാഴ്ച സ്റ്റേഷനിൽ രേഖകളുമായി ഹാജരാകാൻ നിർദേശം നൽകിയത്.
ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ പറയുന്ന അപ്രൈസർ രമേശനെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.ബാങ്കിൽനിന്ന് രേഖകൾ ഹാജരാക്കുന്നതോടെ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.