തളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റുചെയ്തു. പുളിമ്പറമ്പ സ്വദേശി കെ. ജയപ്രസാദ് (50), ഏഴാംമൈൽ സ്വദേശി സി. വേണുഗോപാലൻ (74) എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ഒമ്പതായി. മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ 17 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കുള്ള രണ്ടു പേരെയാണ് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 31 അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടിരുന്നു.
ഹൈകോടതിയിൽ മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെതുടർന്ന് പുളിമ്പറമ്പ് സ്വദേശി എം.എസ്. കുഞ്ഞുമോൻ, കീഴാറ്റൂർ സ്വദേശി എം. ലക്ഷ്മണൻ, തൃച്ഛംബരം സ്വദേശി അബു ഹുദിഫ എന്നിവർ നേരത്തേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തളിപ്പറമ്പ് സ്വദേശികളായ കെ.പി. വസന്തരാജ്, വി.വി. രാജേന്ദ്രന്, കൊറ്റിയാൽ മോഹനൻ, വി.വി. മുരളീധരൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന രണ്ടു പേരുടെ മുൻകൂർ ജാമ്യപേക്ഷ അടുത്ത ദിവസം ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.