തളിപ്പറമ്പ്: സർ സയ്യിദ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ നാലുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പെൺകുട്ടികളടക്കമുള്ള 12 പേർക്കെതിരെയാണ് കേസ്. പയ്യാവൂർ കിണാക്കൂൽ സ്വദേശി മുഹമ്മദ് നിദാൽ, തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിഖ്, കസാനക്കോട്ട സ്വദേശി മുഹമ്മദ് സീഷൻ, പെരിങ്ങത്തൂർ സ്വദേശി റിസ്നാൻ റഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിനാണ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി കണ്ണൂർ സ്വദേശിയായ ഷഹ്സാദ് മുബാറക്ക് റാഗിങ്ങിനിരയായത്.
ശുചിമുറിയിൽ വെച്ചും നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ കുന്നിൻമുകളിൽ കൊണ്ടുപോയും മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തലക്കും ചെവിക്കുമാണ് ഷഹ്സാദിന് അടിയേറ്റത്. തുടർന്ന് പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ മൂന്നാം വർഷ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥി കെ.പി. മുഹമ്മദ് നിദാനെ സസ്പെൻഡ് ചെയ്തിരുന്നു. തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.വി. ദിനേശെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.