തളിപ്പറമ്പ്: തൃച്ചംബരത്ത് മൂന്നോളം സ്ഥാപനങ്ങളിൽ കവർച്ച. തൃച്ചംബരം പെട്രോൾ പമ്പിലും സമീപത്തുള്ള ചിപ്സ് കടയിലും തട്ടുകടയിലുമാണ് കവർച്ച നടന്നത്. തളിപ്പറമ്പ് പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ചയോടെയാണ് എം.എൻ. രാജീവെൻറ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ കവർച്ച നടന്നത്.
പെട്രോൾ പമ്പിെൻറ ഗ്ലാസ്, ഇഷ്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഇയാളുടെ ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പെട്രോൾ പമ്പിന് മുൻവശത്തുള്ള തലോറ സ്വദേശി ശ്രീജിത്തിെൻറ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്സ് കടയിലും കവർച്ച നടന്നു. കടയുടെ പിറകുവശത്തെ ജനൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അകത്ത് സാധനങ്ങളും ഷെൽഫും വലിച്ചിട്ട നിലയിലാണ്. സി.സി.ടി.വിയിൽ, ഷർട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
തട്ടുകടയിൽ നിന്ന് 1500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടവിേൻറതെന്ന് കരുതുന്ന കട്ടിങ് പ്ലെയർ സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും കവർച്ച നടന്ന സ്ഥലത്ത് പരിശോധന നടത്തി.
പരിശോധന സമയത്ത് ഡോഗ് സ്ക്വാഡിെൻറ ഹണ്ടർ എന്ന നായ് പ്ലാത്തോട്ടം ഭാഗത്തേക്ക് ഓടി തിരികെ പെട്രോൾ പമ്പിെൻറ ഭാഗത്തേക്കാണ് വന്നത്. തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.