തളിപ്പറമ്പ്: മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാനും സ്കൂളിൽ പോകാനും സഫ്ര ഫാത്തിമക്കും ആഗ്രഹമുണ്ട്. എന്നാൽ, തലാസീമിയ മേജർ എന്ന അപൂർവ രോഗം ബാധിച്ച് കഴിയുകയാണ് മാവിച്ചേരിയിലെ 11 വയസ്സുകാരി. മാസങ്ങളായി ആശുപത്രിക്കിടക്കയിൽ കഴിയുന്ന ഈ കുഞ്ഞിന് ആദ്യം നടത്തിയ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിനാൽ മറ്റൊരു ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്.
ഇതോടെ അതിനാവശ്യമായ 75 ലക്ഷത്തിലധികം രൂപ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുട്ടിയുടെ നിർധന കുടുംബം.
തലാസീമിയ മേജര്‍ രോഗബാധിതരുടെ രക്തം ശുദ്ധീകരിക്കപ്പെടുകയില്ല. അതിനാല്‍ രക്തം മാറ്റിക്കൊണ്ടിരിക്കണം. ആദ്യഘട്ടത്തില്‍ മാസത്തില്‍ ഒരുതവണയാണ് സഫ്ര ഫാത്തിമയുടെ രക്തം മാറ്റിയിരുന്നതെങ്കിൽ പിന്നീട് രണ്ടാഴ്ചയില്‍ മാറ്റണമെന്ന അവസ്ഥയിലായി.
മജ്ജ മാറ്റിവെക്കുകയെന്നതായിരുന്നു ഇതിനുള്ള പരിഹാരം. കഴിഞ്ഞ മാര്‍ച്ച് 31ന് ബംഗളൂരു നാരായണ ഹൃദയാലയ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 13ന് പിതാവ് നൗഷാദിന്റെ മജ്ജ സഫ്ര ഫാത്തിമയുടെ ശരീരത്തിലേക്ക് മാറ്റിവെച്ചു.
ശസ്ത്രക്രിയ പൂർത്തിയായെങ്കിലും 17 ദിവസം കഴിഞ്ഞുണ്ടായ കടുത്ത പനി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വിദഗ്ധ പരിശോധനയില്‍, മാറ്റിവെച്ച മജ്ജ നശിച്ചതായി കണ്ടെത്തി. മേയ് അഞ്ചിന് നടത്തിയ ശസ്ത്രക്രിയയില്‍ പഴയ മജ്ജതന്നെ സഫ്രയുടെ ശരീരത്തില്‍ തിരികെവെച്ചു.
ചികിത്സയുമായി ബന്ധപ്പെട്ട് 50 ദിവസത്തോളമായി ആശുപത്രിക്കിടക്കയില്‍ കഴിയുകയാണ് ഈ പതിനൊന്നുകാരി.
വീണ്ടും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണ് കുടുംബം. മാതാവിന്റെയും സഹോദരന്റെയും മജ്ജയുടെ ടെസ്റ്റ് നടത്തി അനുയോജ്യമായത് സഫ്ര സ്വീകരിക്കും. വന്‍ തുകയാണ് ചികിത്സക്കും മറ്റുമായി ആവശ്യമുള്ളത്. ആദ്യത്തെ ശസ്ത്രക്രിയക്ക് 75 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. മറ്റൊരു ശസ്ത്രക്രിയക്കുകൂടി തയാറെടുക്കുമ്പോള്‍ അതേ തുക തന്നെ കുടുംബം കെണ്ടത്തേണ്ടതുണ്ട്. പൊക്കുണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമര്‍ഷാന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന മുന്‍കൈയെടുത്താണ് നേരത്തെ ചികിത്സക്കാവശ്യമായ 69 ലക്ഷം രൂപയോളം സമാഹരിച്ചു നല്‍കിയത്. ഭീമമായ തുക കണ്ടെത്താന്‍ സമാനമായ ആവശ്യം ഉന്നയിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ ആശങ്കയിലാണ് കുടുംബവും ഫൗണ്ടേഷനും. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍.
G PAY & P PAY :7511151931
G PAY & P PAY : 8606006856
NAME: NOUSHAD OLIYAN
A/C: 50100518982287
IFSC: HDFC0003221
BRANCH: TALIPARAMBA
H D F C BANK
(AMARSHAN: 9447777087)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.