മുക്കുപണ്ട തട്ടിപ്പ്: ജ്വല്ലറിയിൽ പൊലീസ് പരിശോധന

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന മു​ക്കു​പ​ണ്ട പ​ണ​യ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ്വ​ല്ല​റി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ത്മ​ഹ​ത്യ ചെ​യ്ത ബാ​ങ്ക് അ​പ്രൈ​സ​ർ ടി.​വി. ര​മേ​ശ​ന് ഒാ​ഹ​രി​യു​ള്ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ ജ്വ​ല്ല​റി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പു​മാ​യി സ്ഥാ​പ​ന​ത്തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു ജ്വ​ല്ല​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട്

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന ല​ക്ഷ​ങ്ങ​ളു​ടെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌. ആ​റു വ​ർ​ഷ​മാ​യി ബാ​ങ്കി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ന​ൽ​കി​യ മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ​യി​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി റി​പ്പോ​ർ​ട്ട്‌ തേ​ടി. 2015 മു​ത​ൽ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ് ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഒാ​രോ​വ​ർ​ഷ​വും പു​റ​ത്തു​ള്ള അ​പ്രൈ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​ണ്ട് ത​വ​ണ റാ​ൻ​ഡം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കൂ​ടാ​തെ വാ​യ്പ ന​ൽ​കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യി​ലൂ​ടെ അ​പ്രൈ​സ​ർ​ക്ക് ത​ട്ടി​പ്പ് ന​ട​ത്താ​നു​ള്ള വ​ഴി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഒ​രു​ക്കി. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക്​ ഗു​രു​ത​ര​വീ​ഴ്​​ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൊ​ട്ട​മ്മ​ൽ ല​ക്ഷ്മ​ണ​ൻ, കു​ഞ്ഞു​മോ​ൻ, ഇ​ർ​ഷാ​ദ്, അ​ബു ഹു​ദി​ഫ എ​ന്നി​വ​രാ​ണ് മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​റ​സ്​​റ്റി​ലാ​യ വ​സ​ന്ത​രാ​ജി​െൻറ ജാ​മ്യ​ഹ​ര​ജി​യി​ൽ ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി​പ​റ​യും.

Tags:    
News Summary - scam: Police check on jewelery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.