തളിപ്പറമ്പ്: ചപ്പാരപ്പടവിലും ഏര്യത്തും മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ ആറ് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മുസ്‌ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
തളിപ്പറമ്പ് സ്വദേശി പി.കെ. മുഹമ്മദ് ഷബീബ് (22), പരിയാരം സ്വദേശികളായ കെ. മുഹമ്മദ് മുസ്തഫ (22), പി.കെ. ഷാജഹാൻ (23), പാണപ്പുഴ സ്വദേശി മുഹമ്മദ് ഷഫീഖ് (21), ആലക്കാട് സ്വദേശി കെ. റഷീദ് (21), ഏര്യം സ്വദേശി മുഹമ്മദ് ഫഹദ് (24) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏര്യത്ത് പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് എസ്.ഡി.പി.ഐ സംഘം മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് പരാതി. ഞായറാഴ്ച പകല്‍ ഏര്യം കണ്ണങ്കൈയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എം. അനസിനെയാണ് മൂന്നംഗ എസ്.ഡി.പി.ഐ സംഘം ആദ്യം ആക്രമിച്ചത്.
കണ്ണങ്കൈ ഫുട്ബാള്‍ ഗ്രൗണ്ടിന് സമീപത്തുനിന്നും ഒരു സംഘം യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ അനസിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലാക്കി രാത്രി തിരികെ മടങ്ങിയ മുസ്‍ലിം ലീഗ് നേതാക്കളെ വാഹനം വഴിയില്‍ തടഞ്ഞും എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. രാത്രി ചപ്പാരപ്പടവ് -തുയിപ്ര - ചെമ്മിണിച്ചൂട്ട റോഡിലായിരുന്നു അക്രമം. ഈ അക്രമത്തിൽ നാല് മുസ്‌ലിം ലീഗ് നേതാക്കൾക്കും പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികൾ തകര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.