സംസ്ഥാന നേതൃത്വത്തെ അനുസരിക്കുമെന്ന് അള്ളാംകുളം വിഭാഗം ഭാരവാഹികൾ


ത​ളി​പ്പ​റ​മ്പ്: മു​സ്‌​ലിം ലീ​ഗി​െൻറ​യും യൂ​ത്ത് ലീ​ഗി​െൻറ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​നു​സ​രി​ക്കു​മെ​ന്ന് ത​ളി​പ്പ​റ​മ്പി​ലെ മ​ഹ​മൂ​ദ് അ​ള്ളാം​കു​ളം വി​ഭാ​ഗം. സി.​പി.​എ​മ്മു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ന​ഗ​ര​ഭ​ര​ണം ന​ട​ത്തു​മെ​ന്ന​ത് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള എ​തി​ർ​പ​ക്ഷ​ത്തി​െൻറ നു​ണ​പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ത​ളി​പ്പ​റ​മ്പി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ത​ളി​പ്പ​റ​മ്പി​ലെ പാ​ർ​ട്ടി സം​വി​ധാ​ന​ത്തെ മാ​ഫി​യ​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യം ത​ട​യ​ണം. നി​ര​വ​ധി ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ത​ളി​പ്പ​റ​മ്പി​ലെ മു​സ്‌​ലിം ലീ​ഗി​നു​ള്ള​ത്. അ​ത് തു​ട​രാ​നു​ള്ള വേ​ദി മാ​ത്ര​മാ​ണ് പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​മ്മി​റ്റി. ത​ങ്ങ​ളു​ടെ നേ​തൃ​ത്വം പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളും ദേ​ശീ​യ​ത​ല​ത്തി​ൽ ഖാ​ദ​ർ മൊ​യ്തീ​നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ന​യി​ക്കു​ന്ന മു​സ്‌​ലിം ലീ​ഗ് പ്ര​സ്ഥാ​ന​മാ​ണെ​ന്നും പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ. സി​ദ്ദീ​ഖ് പ​റ​ഞ്ഞു.


Tags:    
News Summary - The Allamkulam section said that they will obey the state leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.