കുട്ടിഡ്രൈവർ സ്കൂട്ടർ ഓടിച്ചു; മാതാവ് 55,000 പിഴയടക്കണം

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി സ്കൂ​ട്ട​ർ ഓ​ടി​ച്ച​തി​ന് ആ​ർ.​സി ഉ​ട​മ​യാ​യ മാ​താ​വി​ന് പൊ​ലീ​സ് 55,000 രൂ​പ പി​ഴ ചു​മ​ത്തി. കാ​ക്കാ​ഞ്ചാ​ലി​ലെ പു​തി​യ​ക​ത്ത് വീ​ട്ടി​ൽ പി. ​റ​ഹ്‌​മ​ത്തി​നാ​ണ് (41)പി​ഴ ചു​മ​ത്തി​യ​ത്.

റ​ഹ്മ​ത്തി​ന്റെ 14 വ​യ​സ്സു​ള്ള മ​ക​ൻ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.15 ഓ​ടെ കാ​ക്കാ​ഞ്ചാ​ലി​ൽ​നി​ന്ന് സ്‌​കൂ​ട്ട​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ൽ ഓ​ടി​ച്ചു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ട്രാ​ഫി​ക് എ​സ്.​ഐ ഷി​ബു എ​ഫ്. പോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ.​സി ഉ​ട​മ റ​ഹ്​മ​ത്താ​ണെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​യ്യാ​യി​രം രൂ​പ പി​ഴ​യു​മു​ൾ​പ്പെ​ടെ 55,000 രൂ​പ അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Tags:    
News Summary - The child driver drive the scooter- 55000 fine to the mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.