തെറ്റിദ്ധാരണ പരത്തിയാണ് ആളുകളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചതെന്ന് സി.പി.എം
തളിപ്പറമ്പ്: തളിപ്പറമ്പിൽ ഒരുവിഭാഗം നടത്തിയ പ്രകടനത്തിൽ തെറ്റിദ്ധാരണ പരത്തിയാണ് ആളുകളെ പങ്കെടുപ്പിച്ചതെന്ന് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ. സി.പി.എമ്മിൽ വിഭാഗീയതയുണ്ടെന്നും ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചെന്നുമുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ പ്രചാരണത്തെയും പ്രകടനത്തെയും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തെറ്റിദ്ധാരണ പരത്തിയാണ് അതിലേക്ക് ആളെ പങ്കെടുപ്പിച്ചത്. അബദ്ധവശാൽ പങ്കെടുത്തുപോയവരാണ് ഭൂരിഭാഗവും. തെറ്റ് മനസ്സിലാക്കി പാർട്ടിയോടൊപ്പം നിൽക്കുമെന്നാണ് വിശ്വാസം.
ആരെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടോയെന്നത് പാർട്ടി പരിശോധിക്കും. ലോക്കൽ സെക്രട്ടറി എന്നതിനുപുറമെ പാർട്ടി മറ്റ് പല ചുമതലകളും നൽകിയിട്ടുണ്ട്. അതുകൊണ്ട് നാട്ടിൽ തന്നെ നിന്ന് പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ഉണ്ടായെന്ന പ്രചാരണം തെറ്റാണ്. യോഗത്തിനിടക്ക് വിഭാഗീയതയുടെ പേരിൽ ഇറങ്ങിപ്പോക്കും ഉണ്ടായിട്ടില്ലെന്ന് പുല്ലായ്ക്കൊടി ചന്ദ്രൻ പറഞ്ഞു.തെറ്റിദ്ധാരണയുടെ പേരിൽ പ്രകടനത്തിൽ പങ്കെടുത്തവരുടെ പേരിൽ നടപടിയെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.