തളിപ്പറമ്പ്: മോറാഴ അഞ്ചാംപീടികയിൽ വീട്ടുകാർ ക്ഷേത്രദർശനത്തിനുപോയി തിരിച്ചെത്തുന്നതിനിടയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ധർമശാല-അഞ്ചാംപീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നിൽ ശശിയുടെ വീട് കുത്തിത്തുറന്നാണ് പത്തര പവൻ ആഭരണങ്ങളും പതിനഞ്ചായിരം രൂപയും കവർച്ച ചെയ്തത്.
ശശിയും ഭാര്യ പ്രീതയും മകൻ അമലുമാണ് വീട്ടിൽ താമസം. വിവാഹിതയായ മകൾ അമൃത കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയി. ഞായറാഴ്ച രാത്രി 10.30ഓടെയാണ് തിരിച്ചെത്തിയത്. വാതിൽ തുറന്നപ്പോൾ തന്നെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കാണപ്പെട്ടു.
അതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും ശശിയുടെ സഹോദരനായ നഗരസഭ കൗൺസിലർ മോഹനനെ വിവരം അറിയിക്കുകയായിരുന്നു. മോഹനൻ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ അഡീ. എസ്.ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രാത്രി 11.30 ഓടെ എത്തിയ പരിശോധനയിൽ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇരുനില വീടിന്റെ ടെറസ് വഴിയാണ് കവർച്ചക്കാർ വീടിനകത്ത് കയറിയത്. ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങാനുള്ള വാതിലിന്റെ ടവർ ബോൾട്ട് തകർത്ത നിലയിൽ കാണപ്പെട്ടു. ശശിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുംസ്ഥലതെത്തി പരിശോധ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.