മോഷണം നടന്ന ഇ ടോയ്​ലെറ്റ്

ഇ ​ടോ​യ്‌​ല​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം പ​തി​വ്

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​പാ​ത​യോ​ര​ത്തെ ഇ ​ടോ​യ്‌​ല​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം പ​തി​വാ​കു​ന്നു. ത​ളി​പ്പ​റ​മ്പ് ടാ​ക്‌​സി പാ​ർ​ക്കി​ങ്​ ഏ​രി​യ​ക്ക് സ​മീ​പം ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ഇ ​ടോ​യ്‌​ല​റ്റി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​തി​ന് മു​മ്പ് പ​ല​ത​വ​ണ മോ​ഷ​ണം ന​ട​ന്നെ​ങ്കി​ലും ഒ​രി​ക്ക​ല്‍പോ​ലും മോ​ഷ്​​ടാ​ക്ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നാ​ലാ​ണ് ക​വ​ര്‍ച്ച തു​ട​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ര്‍ക്കും ഡ്രൈ​വ​ര്‍മാ​ര്‍ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നാ​ലു​വ​ര്‍ഷം മു​മ്പാ​ണ് ഇ- ​ടോ​യ്‌​ല​റ്റ് സ്ഥാ​പി​ച്ച​ത്. നാ​ണ​യം നി​ക്ഷേ​പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ന​ക​ത്ത് നാ​ണ​യം നി​റ​യു​മ്പോ​ഴാ​ണ് കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ മോ​ഷ്​​ടാ​ക്ക​ള്‍ എ​ത്തു​ന്ന​ത്.

3000 രൂ​പ​യോ​ള​മാ​ണ് ഇ​തി​ന​ക​ത്തെ കോ​യി​ന്‍ ബോ​ക്‌​സി​ലു​ണ്ടാ​വാ​റു​ള്ള​ത്. ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത​തും ടോ​യ്‌​ല​റ്റി​ന് സ​മീ​പം ആ​വ​ശ്യ​മാ​യ വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​മാ​ണ് മോ​ഷ​ണം വ​ര്‍ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രോ​ട് ടാ​ക്‌​സി ഡ്രൈ​വ​ര്‍മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.