കഞ്ചാവുമായി പിടിയിലായ അന്തർസംസ്ഥാന തൊഴിലാളികൾ

കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി​ക​ളാ​യ മോ​നോ​ർ ഉ​ദ്ദി​ൻ (22), ക​രീം അ​ലി (35), അ​സിം ഉ​ദ്ദീ​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എം.​വി. അ​ഷ്റ​ഫും സം​ഘ​വും ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നി​ര​ന്ത​രം ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ലാ​ണ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ചി​ൽ ഹാ​ജ​രാ​ക്കി. പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. ഷൈ​ജു, പി.​ആ​ർ. വി​നീ​ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Three people were arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.