കുറുമാത്തൂർ പൊക്കുണ്ടിൽ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ ഉരസിയ നിലയിൽ

മത്സരിച്ചോടി, ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ

തളിപ്പറമ്പ്: അപകടകരമായ രീതിയിൽ മത്സരിച്ചോടിയ ബസുകൾ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. ഇരിട്ടി-തളിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന സെന്റ് മേരീസ് ബസും ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന നന്ദനം ബസുമാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മത്സരിച്ചോടിയ ബസുകൾ ശനിയാഴ്ച ഉച്ചക്ക് 12ഒാടെ കുറുമാത്തൂർ പൊക്കുണ്ട് ബസ് സ്റ്റോപ്പിൽ വെച്ച് ഉരസിയതോടെയാണ് നാട്ടുകാർ ഇടപെട്ടത്.

നിടുവാലൂരിൽ വെച്ചും ബസുകൾ തമ്മിൽ ഉരസിയിരുന്നതായി യാത്രക്കാർ നാട്ടുകാരോട് പറഞ്ഞിരുന്നു. ശ്രീകണ്ഠപുരത്ത് നിന്ന് പുറപ്പെട്ട ബസുകൾ അമിത വേഗതയിലായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു.പൊക്കുണ്ടിൽ ആളെയിറക്കി പുറപ്പെട്ട നന്ദനം ബസിന്റെ മുൻഭാഗത്ത് പിന്നാലെയെത്തിയ സെന്റ് മേരീസ് ബസ് ഉരസി നിരക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർ ചോദ്യം ചെയ്തതോടെ നാട്ടുകാർ ഇടപെട്ട് പൊലീസിൽ അറിയിച്ചത്.

ട്രാഫിക്ക് എസ്.ഐ എം. രഘുനാഥിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് ഇരു ബസുകളിലെയും യാത്രക്കാർക്ക് മറ്റു ബസുകളിൽ യാത്രാ സൗകര്യമൊരുക്കിയത്.കസ്റ്റഡിയിലെടുത്ത ബസുകൾ വെള്ളാരംപാറയിലെ ഡംപിങ് യാർഡിലേക്ക് മാറ്റി.സെന്റ് മേരീസ് ബസ് ഡ്രൈവർ പി.എ. ബിബിൻ, നന്ദനം ബസ് ഡ്രൈവർ കെ.കെ. ആദർശ് എന്നിവരുടെ പേരിൽ കേസെടുത്തു.

Tags:    
News Summary - two bus are taken into police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.