മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി എം.​കെ. ശു​ഫൈ​ലാ​ണ്​ (22) പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് റേ​ഞ്ച്​ ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​പി. മ​ധു​സൂ​ദ​ന​നും സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​ക്ക​ള​ത്ത് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും 400 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യും ല​ഹ​രി മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ.​എ​ൽ 13 എ.​പി 9311 ന​മ്പ​ർ സ്കൂ​ട്ട​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

റെ​യ്​​ഡി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ടി.​വി. ക​മ​ലാ​ക്ഷ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, പി.​പി. റെ​ജി​രാ​ഗ്, പി.​പി. റെ​നി​ൽ കൃ​ഷ്ണ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.​വി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.