തളിപ്പറമ്പ്: ലഹരിമരുന്ന് വില്പനസംഘത്തിലെ പ്രധാനിയെ എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടി. കുപ്പം സ്വദേശി കെ.എം. അനസ് (29) ആണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 100 മി.ഗ്രാം എം.ഡി.എം.എയും എട്ടു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്തിയ കെഎല്‍ 59 എക്സ് 1690 നമ്പര്‍ ബി.എം.ഡബ്ല്യൂ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.വി. രാമചന്ദ്രനും സംഘവും തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗളൂരുവില്‍നിന്ന് ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ച് ചെറിയ പൊതികളാക്കി വലിയ വിലയ്ക്ക് വില്പന നടത്തുന്നതിലെ പ്രധാനിയാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വഴി കച്ചവടം ഉറപ്പിച്ച് ഓണ്‍ലൈനായി പണം വാങ്ങിക്കുകയാണ് പതിവ്. 100 മി.ഗ്രാം എം.ഡി.എം.എക്ക് 2000 രൂപമുതല്‍ 2500 രൂപ വരെയാണ് വിലയിടുന്നത്.
തളിപ്പറമ്പ് മേഖലയില്‍ ലഹരിവില്പന വര്‍ധിച്ചുവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധകസംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.പി. മധുസൂദനന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ, എസ്.എ.പി. ഇബ്രാഹിം ഖലീല്‍, കെ. മുഹമ്മദ് ഹാരിസ്, പി.പി. റെനില്‍ കൃഷ്ണന് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.