തളിപ്പറമ്പ്: മയക്കുമരുന്ന് വിൽപനസംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ മയക്കുമരുന്ന് ശേഖരവുമായി എളമ്പേരംപാറയിൽ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി. എളമ്പേരം പാറയിലെ സി. മൂസാൻകുട്ടിയെയാണ് (21) എം.ഡി.എം.എയുമായി പിടികൂടിയത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വലിയരീതിയിൽ മയക്കുമരുന്ന് വിൽപന നടക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എക്സൈസ് കമീഷണറുടെ സ്ക്വാഡ് അംഗങ്ങളായ രജിരാഗ്, ശ്രീകുമാർ എന്നിവർ രഹസ്യവിവരം കൈമാറിയിരുന്നു.
ഇൻസ്പെക്ടർ വി. വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സുൽഫെക്സ് കിടക്ക കമ്പനിക്ക് സമീപത്തെ വീട്ടിൽനിന്നാണ് 23.506 ഗ്രാം എ.ഡി.എം.എ പിടികൂടിയത്. പ്രതി മംഗലാപുരത്തുനിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്ന് എക്സൈസിനോട് പറഞ്ഞു. പ്രതിയുടെ പക്കൽനിന്ന് കണ്ടെത്തിയ ഡയറിയിൽനിന്ന് മയക്കുമരുന്ന് ഇടപാടുകാരെന്ന് കരുതുന്ന അറുപതോളം ആളുകളുടെ പേരുകൾ ലഭിച്ചു.
ഇത് പരിശോധിച്ച് വരുകയാണെന്നും തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നും എക്സൈസ് ഓഫിസർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.