മുഹമ്മദ്

റിയാസ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഞാ​റ്റു​വ​യ​ല്‍ സി.​എ​ച്ച് റോ​ഡി​ലെ ടി.​കെ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (31)ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്.

റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള ഡ​ന്‍സാ​ഫ് ടീ​മി​ന്റെ​യും ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്കി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍മ​ശാ​ല-​പ​റ​ശ്ശി​നി​ക്ക​ട​വ് റോ​ഡി​ൽ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് 4.400 ഗ്രാം ​എം.​ഡി.​എം.​എ സ​ഹി​തം പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി ല​ഹ​രി​വി​രു​ദ്ധ പൊ​ലീ​സ് സം​ഘ​മാ​യ ഡ​ന്‍സാ​ഫ് ടീം ​റി​യാ​സി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് റി​യാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.