എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു നാ​യ് പ​ത്തോ​ളം പേ​രെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ആ​റു​വ​യ​സ്സുകാ​രി മു​ത​ൽ 60കാ​ര​ന​ട​ക്ക​മു​ള്ള​വ​രെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കും കാ​ലി​നും ഗു​ഹ്യ​ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ പ​രി​ക്കു​ക​ളു​മാ​യി പ​ത്തു പേ​രും ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി. യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ​പു​രം പാ​ർ​വ​ണ (ആ​റ്), പാ​ർ​വ​ണ​യു​ടെ ഇ​ള​യ​മ്മ പ്രേ​മ​ജ (58), ചു​ങ്ക​ത്തെ വി​ജ​യ​ൻ (58), ഇ​ള​യ​ട​ത്ത് മു​ക്കി​ലെ ക​ണ്ണോ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ അ​ന​ന്യ (15), പാ​ല​യാ​ട്ടെ പ​ത്മി​നി നി​വാ​സി​ൽ മ​ഹേ​ഷ് (50), ചോ​നാ​ടം അ​ണ്ടി​ക്ക​മ്പ​നി​ക്ക​ടു​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ സു​ശാ​ന്ത് (58), ചോ​നാ​ടം ബ​ല്ല അ​പാ​ർ​ട്ട്മെ​ന്റ് ഉ​ട​മ ജോ​ർ​ജ് (65), ചോ​നാ​ടം വാ​ഴ​യി​ൽ വീ​ട്ടി​ൽ ശ്രേ​യ (20) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. കോ​റോ​ത്ത് പീ​ടി​ക​ക്ക​ടു​ത്ത് സ്കൂ​ൾ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​വ​ണ​യെ നാ​യ് ക​ടി​ച്ച​ത്. കു​ട്ടി​ക്ക് ഷോ​ൾ​ഡ​റി​നും പൃ​ഷ്ട​ഭാ​ഗ​ത്തും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.

പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​രെ എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​പി. ശ്രീ​ഷ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന തെ​രു​വു നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. കോ​വി​ഡി​ന് ശേ​ഷ​മാ​ണ് നാ​യ്ക്കൾ കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30 മു​ത​ലാ​ണ് വി​റ​ളി​പി​ടി​ച്ചോ​ടി​യ നാ​യ് ബ​സ് കാ​ത്തുനി​ന്ന​വ​രെ​യും വ​ഴിയാ​ത്രി​ക​രെ​യും വീ​ട്ടു​മു​റ്റത്ത് നി​ന്ന​വ​രെ​യും ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ച​ത്. ജോ​ലി​ക്കാ​യി ചോ​നാ​ടം ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പാ​ല​യാ​ട്ടെ മ​ഹേ​ഷി​ന് ക​ടി​യേ​റ്റ​ത്. ഭ​യ​വി​ഹ്വ​ല​രാ​യ നാ​ട്ടു​കാ​ർ അ​ക്ര​മി​യാ​യ നായെ പി​ന്നീ​ട് ത​ല്ലി​ക്കൊ​ന്നു.

Tags:    
News Summary - 10 people, including a six-year-old girl, were bitten by dogs in eranholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.