തലശ്ശേരി: ലോക്ഡൗൺ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ അനാവശ്യമായി കറങ്ങുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കി. പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ചതിന് മാതാവിനെതിരെ പൊലീസ് കേസെടുത്തു. ചിറക്കര പുല്ലമ്പിൽ റോഡിലെ 14 വയസ്സുകാരനാണ് ബൈക്കുമായി പൊലീസിന് മുന്നിൽപെട്ടത്.
നഗരത്തിൽ സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. നഗരത്തിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ എ. അഷ്റഫും സംഘവും ബൈക്ക് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവാണ് ആർ.സി ഉടമ. ഇവർക്കെതിരെയാണ് കേസ്.
25,000 രൂപ പിഴയും മൂന്നുവർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണുള്ളത്. മതിയായ രേഖയില്ലാതെ നഗരത്തിലെത്തിയ അഞ്ച് വാഹന ഉടമകളുടെ പേരിലും കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും നിരവധി വാഹന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.