ന്യൂമാഹി: കോവിഡ് ബാധിച്ച് ന്യൂമാഹിയിൽ ഒരു വീട്ടിൽ ഒരാഴ്ചക്കിടെ മൂന്ന് പേർ മരിച്ചു. ന്യൂമാഹി ടൗണിൽ എക്സൈസ് ചെക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടിൽ റാബിയാസിലാണ് രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭർത്താവും മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (52) വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി. ഫൗസിയയുടെ ഭർത്താവ് പുതുവാച്ചേരി ബഷീറും (ചേറ്റംകുന്ന് - 65) വ്യാഴാഴ്ച രാവിലെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ മരിച്ചു. ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഒരാഴ്ച മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കുടുംബത്തിലെ മറ്റ് രണ്ട് പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്.
വടകര ആനച്ചിൻറവിട മഹമ്മൂദിെൻറയും ന്യൂമാഹിയിലെ പി.കെ.വി. റാബിയുടെയും മകളാണ് ആരിഫ. ഭർത്താവ്: ഇ.വി. മുഹമ്മദ് ഇക്‌ബാൽ (കണ്ണൂർ). മക്കൾ: അസീറ, ഫിദ. മരുമക്കൾ: അസീബ് (വടകര), റിസ്‌വാൻ (ചെന്നൈ). സഹോദരങ്ങൾ: അസീസ്, ഷഫീക്, സാദിഖ്, ഫൗസിയ, താഹിറ, പരേതയായ ഫാസില. പുതുവാച്ചേരി ബഷീറിെൻറ മകൾ സുമയ്യ. മരുമകൻ: യാസർ (ലുലു ഗ്രൂപ്പ്, ഒമാൻ). ഇരുവരുടെയും ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.