തലശ്ശേരി: ഗുരുതര രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. അണ്ടലൂർ തെക്കം മുറിയിൽ കുനിയിൽ വീട്ടിൽ അക്ഷയ് സജീവനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിയതിനെ തുടർന്ന് യുവാവിന് ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തിവരികയാണ്.
അണ്ടലൂർ തെക്കം മുറിയിൽ കുനിയിൽ വീട്ടിൽ വാഴവളപ്പിൽ സജീവന്റെ മകനാണ് അക്ഷയ് സജീവൻ. 2022 മുതൽ വയറ്റിൽനിന്ന് രക്തം കറുപ്പ് നിറത്തിൽ മലത്തിലൂടെ പോകുന്ന അസുഖമാണ് ഉണ്ടായത്. തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചെറുകുടലിൽ നിന്നാണ് രക്തം ലീക്കാവുന്നതെന്ന് കണ്ടെത്തി.
ഓപറേഷൻ നടത്തി രക്തക്കുഴലിൽ ക്ലിപ്പിട്ടതിന് ശേഷം രക്തം വയറ്റിൽനിന്ന് പോകുന്നതിന് ശമനമുണ്ടായി. പിന്നീട് രക്തത്തിൽ ക്രിയാറ്റിനിൻ അളവ് കൂടുകയും ഡയാലിസിസ് നടത്തിവരികയുമാണ്. ചികിത്സ നടത്തുന്നതിന് ഇതിനകം ലക്ഷങ്ങൾ ചെലവായി. കുടുംബസ്വത്ത് പണയം വെച്ചും കുടുംബങ്ങളും നാട്ടുകാരും നൽകിയ സഹായത്താലുമാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്.
സാമ്പത്തികമായി പ്രയാസമുള്ള കുടുംബത്തെ സഹായിക്കുന്നതിന് എം.പി. മോഹനൻ ചെയർമാനും ടി.എം. മിലൻരാജ് കൺവീനറുമായി ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. ധർമടം സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലാണ് അക്കൗണ്ട് ആരംഭിച്ചത്.ചികിത്സ കുടുംബ സഹായ ഫണ്ടിലേക്ക് സഹായം നൽകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: DHM 0201110026835, ഐ എഫ് എസ് സി: ICIC000103
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.