തലശ്ശേരി: തലശ്ശേരി ജില്ല കോടതിയിലെ അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ തെക്കേ പാനൂരിലെ വത്സരാജക്കുറുപ്പിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിലാണ് വ്യാഴാഴ്ച വിചാരണ തുടങ്ങിയത്. രണ്ടാം സാക്ഷി കെ.വി. ഗോപാലെൻറ വിസ്താരം പൂർത്തിയായി. മൂന്നാം സാക്ഷി ജിഗീഷിനെ വെള്ളിയാഴ്ച വിസ്തരിക്കും.
ഒന്നാം സാക്ഷി വത്സരാജക്കുറുപ്പിെൻറ ഭാര്യ ബിന്ദുവിെൻറ സാക്ഷിവിസ്താരം രണ്ട് വർഷം മുമ്പ് നടന്നിരുന്നു. ഷാജി, കിർമാണി മനോജ്, സതീശൻ, പ്രകാശൻ, ശരത്ത്, രാഗേഷ്, സജീവൻ എന്നിവരാണ് പ്രതികൾ2007 മാർച്ച് നാലിന് രാത്രി 11.50ന് തെക്കേ പാനൂരിലെ വീട്ടുമുറ്റത്ത് വത്സരാജക്കുറുപ്പ് ആക്രമിക്കപ്പെട്ടത്. കണ്ടാലറിയാവുന്ന ഏഴോളം ആളുകൾ വീട്ടിൽ അതിക്രമിച്ചുകയറി വത്സരാജക്കുറുപ്പിനെ പുറത്തേക്ക് വിളിച്ചിറക്കി മുൻവശത്തെ നടയിൽ വെച്ച് ഇരുമ്പുവടിയും വാളും ഉപയോഗിച്ച് മാരകമായി പരിക്കേൽപിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. രണ്ടും മൂന്നും സാക്ഷികളായ ഗോപാലനും ജിഗീഷുമാണ് വത്സരാജക്കുറുപ്പിനെ ആശുപത്രിയിലെത്തിച്ചത്. പാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രനും പ്രതികൾക്ക് വേണ്ടി അഡ്വ. എം വി. ഹരീന്ദ്രനുമാണ് കേസിൽ ഹാജരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.