തലശ്ശേരി: കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസ് ധർമടം മീത്തലെ പീടികയിൽ നിയന്ത്രണംവിട്ട് ട്രാൻഫോമറിലിടിച്ച് അപകടം. കോഴിക്കോട് എം.വി.ആർ കാൻസർ റിസർച് സെൻറർ ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹവുമായി മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിെൻറ ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമറിെൻറ തൂണുകൾ രണ്ടും തകർന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടം.
അപകടത്തിൽപെട്ട ആംബുലൻസ് പിന്നീട് തൊട്ടടുത്ത കടയിലിടിച്ച് നിൽക്കുകയായിരുന്നു. ആംബുലൻസിെൻറ സൈഡ് ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല. മൃതദേഹം മറ്റൊരു വാഹനത്തിൽ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോയി. ധർമടം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതി നിയന്ത്രിച്ചു. സാധാരണ ദേശീയപാതയിൽ തിരക്കേറിയ സ്ഥലമാണിത്.
ലോക്ഡൗൺ കാരണം വാഹനങ്ങളും വഴിയാത്രക്കാരും ഇതുവഴി പോകാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.