തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികന് നേരെ മുഖംമൂടി ആക്രമണം. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ ഇടതുഭാഗത്തും ഇടതുകൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ കൊളശ്ശേരി കുന്നിനേരി താഴെ വയലിൽ വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ സുരേന്ദ്ര ബാബുവിനെ ആക്രമിച്ചത്. അടിയുടെ ആഘാതത്തിൽ ഇടത് കൈയെല്ല് തകർന്നു. തുടയെല്ലിനും തലക്കും പരിക്കുണ്ട്. ആക്രമണത്തിനിടയിൽ കണ്ണിൽ പൂഴിയെറിഞ്ഞതായും സുരേന്ദ്രബാബു പറഞ്ഞു. നിലവിളി കേട്ട് പരിസരവാസികൾ എത്തുമ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു. ഇതിൽപെട്ട ഒരാൾ മുഖംമൂടി മാറ്റിയാണ് ഓടിയത്. കാവുംഭാഗം വാവാച്ചി മുക്കിലെ പത്രവിതരണക്കാരനാണ് സുരേന്ദ്രബാബു. തലശ്ശേരി പൊലീസ് ആശുപത്രിയിലെത്തി സുരേന്ദ്ര ബാബുവിന്റെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.