തലശ്ശേരി: കടൽപാലത്തിനുസമീപം പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ.പാലയാട് പാവനം ഹൗസിൽ പ്രത്യുഷ് (33), 23 കാരിയായ യുവതി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
അർധരാത്രി യുവതിയോടൊപ്പം കടൽപാലത്തിന് സമീപം നിൽക്കുന്നതുകണ്ട് അന്വേഷിച്ചപ്പോൾ തലശ്ശേരി എസ്.ഐ ആർ. മനുവിന്റെ കോളറിനുപിടിച്ച് കൈയേറ്റത്തിന് മുതിർന്നതായി പൊലീസ് പറഞ്ഞു.
എസ്.ഐയെ കൈയേറ്റം ചെയ്‌തതിനാണ് കേസ്. ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രത്യുഷിനെ റിമാൻഡ് ചെയ്‌തു. യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.