തലശ്ശേരി: വായ്പ വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്താൽ അമ്മയെയും മകനെയും വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഇരിട്ടി അയ്യംകുന്നിലെ സാബു ജേക്കബിനെ (54) അഞ്ചുവർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചു. മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവ് വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
ചരളിലെ പുതുപ്പറമ്പിൽ മേരി (70), മകൻ ബെന്നി ഡൊമിനിക് (53) എന്നിവരെ വെട്ടിപ്പരിക്കേൽപിച്ചുവെന്ന കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ പരിക്കേറ്റവർക്ക് നൽകാനും കോടതി ഉത്തരവായി. മേരിയുടെ ഭർത്താവ് ഡൊമിനിക്കിൽനിന്ന് വാങ്ങിയ പണം തിരികെ ആവശ്യ പ്പെട്ടതാണ് അക്രമത്തിന് കാരണം. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.