തലശ്ശേരിയിൽ നിരീക്ഷണത്തിന് ഒടിഞ്ഞുതൂങ്ങിയ കാമറകൾനഗരത്തിൽ എത്ര നിരീക്ഷണ കാമറകളുണ്ടെന്ന കണക്കുപോലും അധികൃതർക്കില്ല
തലശ്ശേരി: ലക്ഷങ്ങൾ മുടക്കി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയായി. സ്പോൺസർമാരുടെ സഹായത്താൽ തലശ്ശേരി പൊലീസ് മുൻകൈയെടുത്താണ് നഗരദൃശ്യങ്ങൾ പകർത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ പ്രധാന വീഥികളിൽ കാമറകൾ സ്ഥാപിച്ചത്. ഡിവൈ.എസ്.പി ഒാഫിസിനോടനുബന്ധിച്ചുള്ള കൺട്രോൾ റൂമിലാണ് കാമറയുടെ നിയന്ത്രണം. തുടക്കത്തിൽ കാമറകൾ നന്നായി പ്രവർത്തിക്കുകയും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇപ്പോൾ കാമറ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ സംവിധാനമില്ല. ഉത്തരവാദപ്പെട്ടവരോട് ചോദിക്കുേമ്പാൾ കൈമലർത്തും.
നഗരത്തിനകത്ത് എത്ര നിരീക്ഷണ കാമറകളുണ്ടെന്ന് അധികൃതർക്കുപോലും കണക്കില്ല. ഉള്ളവതന്നെ ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്. പൈതൃക നഗരമെന്ന ഖ്യാതിയല്ലാതെ നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നിയമപാലകർക്ക് ഇപ്പോൾ ശരിയായ സംവിധാനമില്ല. മയക്കുമരുന്ന്-കഞ്ചാവ് ഉപയോഗവും വിൽപനയും നഗരത്തിൽ വ്യാപകമാണ്. ജനറൽ ആശുപത്രി പരിസരവും കടപ്പുറവും ഇത്തരക്കാരുടെ താവളമാണ്. പൊലീസ്-എക്സൈസ് വകുപ്പുകൾ തലശ്ശേരിയിൽ സജീവമാണെങ്കിലും നഗരമധ്യത്തിലെ ലഹരി മാഫിയക്കാരെ കീഴ്പ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കാൻ അധികൃതർക്കും വലിയ താൽപര്യമില്ല.
നിരീക്ഷണ കാമറകൾ സ്ഥാപിച്ചപ്പോൾതന്നെ പരാതി വ്യാപകമായിരുന്നു. അടുത്തടുത്ത സ്ഥലങ്ങളിൽ ആവശ്യത്തിലേറെയാണ് ഇതിനായി തൂണുകൾ സ്ഥാപിച്ചത്. ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് കാമറകൾ ഘടിപ്പിച്ചതെന്നും ആക്ഷേപമുയർന്നു. ക്രമേണ കാമറകളുടെ എണ്ണം കുറഞ്ഞുവന്നു. ഉള്ളവയാകെട്ട ചാഞ്ഞും ചരിഞ്ഞും നോക്കുകുത്തിയായിക്കിടക്കുകയാണ്. ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് തലശ്ശേരി. ജില്ല കോടതിയും പൊലീസ് സബ് ഡിവിഷൻ ആസ്ഥാനവും സ്ഥിതിചെയ്യുന്ന തലശ്ശേരിയിൽ പക്ഷേ, കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ ആധുനിക സംവിധാനമില്ലാത്തത് നാണേക്കടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.