തലശ്ശേരി: സെക്രട്ടറിയെ കാണാനെന്ന വ്യാജേന തലശ്ശേരി നഗരസഭ ഓഫിസിലെത്തിയ അപരിചിതൻ ജീവനക്കാരെൻറ വിലപിടിപ്പുള്ള മൊബൈൽ ഫോൺ കവർന്ന് സ്ഥലം വിട്ടു. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. സെക്രട്ടറിയുടെ മുറിക്ക് പുറത്തെ മേശയുടെ മുകളിൽ വെച്ചിരുന്ന 20,000 രൂപ വിലയുള്ള ഫോണാണ് കവർന്നത്. കവർച്ച ദൃശ്യം നഗരസഭ ഓഫിസിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെക്രട്ടറിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നതിനിടയിലാണ് തക്കം നോക്കി മൊബൈൽ അപഹരിച്ചത്.
പാൻറ്സും ഷർട്ടും ധരിച്ച മധ്യവയസ്കനാണ് ഇയാൾ. തോളിൽ ബാഗും തൂക്കിയാണ് ഇയാൾ നഗരസഭ ഓഫിസിലെത്തിയത്. ഫോണെടുത്ത് പാൻറ്സിെൻറ പോക്കറ്റിലിട്ട ശേഷം ഏണിപ്പടി കയറി നഗരസഭ ചെയർപേഴ്സെൻറ ഓഫിസിലുമെത്തി. മംഗളൂരുവിൽ പോയി തിരിച്ചെത്തിയ തന്നെ ബസിൽനിന്ന് ഇറക്കിവിട്ടെന്നും യാത്രക്ക് പണം വേണമെന്നും പറഞ്ഞ് ഓഫിസിലുണ്ടായിരുന്നവരെ സമീപിക്കുകയായിരുന്നു. ജനമൈത്രി പൊലീസിനെ കണ്ടുകൊള്ളാൻ ജീവനക്കാർ പറഞ്ഞതോടെ മോഷ്ടാവ് ഓഫിസിൽ നിന്നും ഉടൻ തടിയൂരുകയായിരുന്നു. മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ നഗരസഭാധികൃതർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.