ബൈക്കിൽ കാറിടിച്ച് ചാ​ന​ൽ കാ​മ​റാ​മാ​ന്​​ പരിക്ക്

ത​ല​ശ്ശേ​രി: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന്​ പ​രി​ക്കേ​റ്റു.

ക​ണ്ണൂ​ർ സി​റ്റി ചാ​ന​ൽ കാ​മ​റാ​മാ​ൻ പൊ​ന്ന്യം സ്വ​ദേ​ശി ഹ​രി​ന​ന്ദ​ന​ത്തി​ൽ അ​ഗ്ര​ജ് കി​ര​ണി​നാ​ണ് (26) പ​രി​ക്കേ​റ്റ​ത്. ഇ​ടു​പ്പി​ന് ക്ഷ​ത​മേ​റ്റ​നി​ല​യി​ൽ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്​​ച രാ​ത്രി എ​ട്ടി​ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പൊ​ന്ന്യം സ്രാ​മ്പി​ക്ക​ടു​ത്താ​ണ് അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ കാ​ർ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ബോ​ധ​ര​ഹി​ത​നാ​യ അ​ഗ്ര​ജ് കി​ര​ണി​നെ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു കാ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​റു​ത്ത കാ​ർ നി​ർ​ത്താ​തെ പോ​യി. കാ​ർ ക​ണ്ടെ​ത്താ​ൻ ക​തി​രൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.