ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ത​ല​ശ്ശേ​രി എ.​എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് പാ​ർ​ട്ടി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം

പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

തലശ്ശേരി എ.എസ്.പി ഓഫിസ് മാർച്ച്: പി.കെ. കൃഷ്ണദാസ് ഉൾപ്പെടെ 250 ബി.ജെ.പിക്കാർക്കെതിരെ കേസ്

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ണ​ദാ​സ് ഉ​ൾ​പ്പെ​ടെ 250 ബി.​ജെ.​പി​ക്കാ​ർ​ക്കെ​തി​രെ കേ​സ്.

പു​ന്നോ​ൽ ഹ​രി​ദാ​സ് കൊ​ല​ക്കേ​സി​ൽ ബി.​ജെ.​പി ത​ല​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​ലി​ജേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി എ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

മാ​ർ​ച്ച് തു​ട​ങ്ങി​യ​തു​മു​ത​ൽ ദേ​ശീ​യ​പാ​ത​യ​ട​ക്കം ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി​രു​ന്നു.

ബി.ജെ.പിക്ക് പങ്കില്ല –പി.കെ. കൃഷ്ണദാസ്

ത​ല​ശ്ശേ​രി: പു​ന്നോ​ലി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ബി.​ജെ.​പി​ക്ക് പ​ങ്കി​ല്ലെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ത​ല​ശ്ശേ​രി എ.​എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​പി.​എം നേ​തൃ​ത്വ​വും സ്വ​ന്ത​ക്കാ​രാ​യ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രും ത​മ്മി​ലു​ണ്ടാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണ് ബി.​ജെ.​പി​ക്കാ​രു​ടെ അ​റ​സ്റ്റി​നു​പി​ന്നി​ൽ. പ്ര​തി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത് സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ നി​ന്നാ​ണ്. ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സി.​പി.​എ​മ്മി​ന്റെ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു. ബി​ജു ഏ​ള​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. സു​രേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ. ​ര​ഞ്ജി​ത്ത്, പി. ​സ​ത്യ​പ്ര​കാ​ശ്, കെ. ​അ​ജേ​ഷ്, എം.​പി. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കൂ​ത്തു​പ​റ​മ്പ് എ.​സി.​പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം ത​ല​ശ്ശേ​രി സ​ബ് ട്ര​ഷ​റി​ക്കു​സ​മീ​പം ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ർ​ച്ച് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റി മാ​ർ​ച്ച് മു​ന്നേ​റാ​നു​ള്ള ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ചു.

Tags:    
News Summary - case against 250 BJP workers including PK Krishnadas for Thalassery ASP Office March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.