തലശ്ശേരി: ഭര്‍തൃമതിയുടെ വ്യാജ ഒപ്പിട്ട് സമ്മതപത്രം നിര്‍മിച്ച് വാട്ടര്‍ കണക്ഷനെടുത്തെന്ന കേസില്‍ പ്രതി ചേർക്കപ്പെട്ട രണ്ടുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
മുസ്ലിം ലീഗ് ജില്ല വര്‍ക്കിങ് കമ്മിറ്റി അംഗം ചേരിക്കല്ലില്‍ മായിന്‍ അലി, കൂത്തുപറമ്പ് പാറാല്‍ സ്വദേശി കെ.ടി. മുസ്തഫ ഹാജി എന്നിവരെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ഷൈന്‍ കുറ്റമുക്തരാക്കിയത്.
കണ്ണൂര്‍ സിറ്റിയിലെ ചിറ്റാലിക്കല്‍ റുഖ്സാന റാഫിയാണ് പരാതിക്കാരി. 2016 ജൂലൈ അഞ്ചിനാണ് ചക്കരക്കല്ല് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റുഖ്സാനയുടെ കൂട്ടുസ്വത്തിലെ അവകാശികളില്‍നിന്ന് അഞ്ചരക്കണ്ടി മാമ്പയിലെ ഭൂമിയും ഭവനവും മായിന്അലിയും മുസ്തഫയും വിലക്കു വാങ്ങിയിരുന്നു. ഇതിനു ശേഷമായിരുന്നു വ്യാജ ഒപ്പിട്ട് വാട്ടര്‍ കണക്ഷന് എടുത്തെന്ന് കാണിച്ച് റുഖ്സാന പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ 2017ലാണ് എസ്.ഐയായിരുന്ന പി. ബിജു കുറ്റപത്രം സമര്‍പ്പിച്ചത്.
വിചാരണക്കിടെ പ്രതികളായ ഇരുവരും സ്വത്തില്‍ കൂട്ടവകാശികളാണെന്ന് കോടതി കണ്ടെത്തി. റുഖ്സാനയുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് കോടതി തീര്‍പ്പും കല്പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.