അ​ധ്യാ​പി​കയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം

ത​ല​ശ്ശേ​രി: ന​രി​ക്കോ​ട് മ​ല ഗ​വ. എ​ൽ.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക എം.​കെ. ബീ​ന​യെ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്ന കേ​സി​ൽ തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​പി. മു​സ്​​ത​ഫ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.തി​ങ്ക​ളാ​ഴ്​​ച ജി​ല്ല കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക്ക് ചൊ​വ്വാ​ഴ്​​ച​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ൾ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് റി​മാ​ൻ​ഡി​ലു​ള്ള മു​സ്​​ത​ഫ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​െൻറ അ​പ​ക​ടാ​വ​സ്ഥ അ​റി​യി​ക്കാ​നാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന ബീ​ന പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്താ​ണ് ജാ​തി​പ്പേ​ര് വി​ളി​ച്ച​തെ​ന്നാ​ണ് ബീ​ന​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.


Tags:    
News Summary - Case of insulting caste name: Panchayat secretary released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.