ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: യുവതിക്ക് ജാമ്യമില്ല

ത​ല​ശ്ശേ​രി: കാ​മു​ക​നു​മൊ​ത്തു​ള്ള ജീ​വി​ത​ത്തി​ന് ത​ട​സ്സ​മാ​വാ​തി​രി​ക്കാ​ൻ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​നെ ക​ട​ലി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ല​ശ്ശേ​രി കോ​ട​തി വീ​ണ്ടും നി​ര​സി​ച്ചു.

പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം മ​റ​ന്ന പൈ​ശാ​ചി​ക​ത​യെ ജ​യി​ൽ മോ​ചി​ത​യാ​ക്കി​യാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​വു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം സ്വീ​ക​രി​ച്ചാ​ണ് ക​ണ്ണൂ​ർ ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ൽ ശ​ര​ണ്യ (22) യു​ടെ ജാ​മ്യ​ഹ​ര​ജി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്​​ജ് എം. ​തു​ഷാ​ർ ത​ള്ളി​യ​ത്.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി ശ​ര​ണ്യ ക​സ്​​റ്റ​ഡി​യി​ൽ​ത​ന്നെ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചാ​ൽ കേ​സ് ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി.​കെ. രാ​മ​ച​ന്ദ്ര​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്.

2020 ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലാ​ണ് ശ​ര​ണ്യ​യു​ടെ മ​ക​ൻ വി​യാെൻറ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് പ്ര​ണ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ പു​ല​ർ​ച്ച ര​ണ്ടു​മ​ണി​യോ​ടെ ശ​ര​ണ്യ ക​ട​ൽ​ഭി​ത്തി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റു. മ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പൊ​ലീ​സ് റി​പ്പോ​ർ​ട്ട്‌.

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന യു​വ​തി കാ​മു​ക​ൻ വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി പു​ന്ന​ക്ക​ൽ നി​ധി​നു​മാ​യി ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ഇ​തി​ന് ത​ട​സ്സ​മാ​വാ​തി​രി​ക്കാ​നാ​ണ് മാ​തൃ​ത്വം മ​റ​ന്ന് അ​റു​കൊ​ല ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു കു​റ്റ​പ​ത്രം.

പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് അ​റ​സ്​​റ്റി​ലാ​യ നി​ധി​ൻ നേ​ര​േ​ത്ത ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. 2020 മേ​യ് 18നാ​ണ്​ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കു​ഞ്ഞി​നെ ക​ട​ലി​ൽ എ​റി​ഞ്ഞു​കൊ​ല്ലാ​നും ഉ​ത്ത​ര​വാ​ദി​ത്തം ഭ​ർ​ത്താ​വിെൻറ മേ​ൽ ചു​മ​ത്താ​നു​മാ​യി​രു​ന്നു ശ​ര​ണ്യ തീ​രു​മാ​നി​ച്ച​ത്.

അ​ക​ന്നു​ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് പ്ര​വീ​ണി​നെ അ​നു​ന​യ​ത്തി​ൽ അ​ന്നേ​ദി​വ​സം ശ​ര​ണ്യ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ ദി​വ​സം മു​ത​ൽ ക​ഴി​ഞ്ഞ 14 മാ​സ​മാ​യി ശ​ര​ണ്യ ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ലാ​ണ്.

Tags:    
News Summary - Child thrown into sea case: No bail for mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.