തലശ്ശേരി: നഗരസഭയിൽ ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. നവംബർ 19 മുതൽ ഡിസംബർ 25വരെ രാജ്യവ്യാപകമായി നടന്ന വിവിധതരം പ്രവർത്തനങ്ങളുടെ ഭാഗമായാണ് തലശ്ശേരി നഗരസഭയിലും കാമ്പയിൻ സംഘടിപ്പിച്ചത്.
പൊതുശൗചാലയങ്ങളുടെ ശുചിത്വമാണ് കാമ്പയിനിലൂടെ പ്രധാനമായി ലക്ഷ്യമിട്ടത്. നഗരസഭ പരിധിയിലെ പൊതുശൗചാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും സൗന്ദര്യവത്കരണവും കൂടുതൽ മികച്ച സൗകര്യങ്ങളുള്ള പൊതുശൗചാലയങ്ങളുടെ നിർമാണവും കാമ്പയിനിന്റെ ലക്ഷ്യങ്ങളായിരുന്നു. കാമ്പയിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടുന്ന വഴിയോര വിശ്രമകേന്ദ്രത്തിൽ മികച്ച സൗകര്യം ഏർപ്പെടുത്തി.
പൊതുശൗചാലയങ്ങളുടെ മോടിപിടിപ്പിക്കലിന്റെ ഭാഗമായി ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾകൊണ്ട് ശൗചാലയങ്ങളുടെ ചുമരുകൾ വർണാഭമാക്കി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ പ്രവർത്തങ്ങൾ ഫ്ലാഗ്ഓഫ് ചെയ്തു.
നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, ക്ലീൻസിറ്റി മാനേജർ രാജീവ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രജില, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, അശ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.