തലശ്ശേരി: ചെറുകഥയുടെ ഇന്നത്തെ അവസ്ഥ മോശമാണോ മഹത്തായ നിലയിലാണോ എന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.
തെറ്റുകൂടാതെ മലയാള വാചകം എഴുതാൻ കഴിയുന്നവരില്ലെന്നാണ് ഒരു പ്രസിദ്ധീകരണത്തിന് കഥാമത്സരത്തിന് ലഭിച്ച എൻട്രികൾ പരിശോധിച്ചവർ പറഞ്ഞത്. മലയാള ചെറുകഥയെ ഈ ദു:സ്ഥിതിയിലെത്തിച്ചതിന്റെ കാരണക്കാർ ആരാണെന്നും ടി. പത്മനാഭൻ ചോദിച്ചു. സാഹിത്യ അക്കാദമി യു.പി. ജയരാജിന്റെ 23ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചകാലത്ത് അംഗീകരിക്കപ്പെടാതെ പോയ എഴുത്തുകാരനാണ് യു.പി. ജയരാജ്. സാഹിത്യ അക്കാദമി അംഗം എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഇ.പി. രാജഗോപാലൻ, രാജേന്ദ്രൻ എടത്തുംകര, ടി.പി. വേണുഗോപാലൻ, അഡ്വ. കെ.കെ. രമേഷ്, മുകുന്ദൻ മഠത്തിൽ, ടി.എം. ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.