തലശ്ശേരി: ദമ്പതികൾ തെരഞ്ഞെടുപ്പ് അങ്കത്തിന്. ഡി.വൈ.എഫ്.െഎ നേതാക്കളായ എ. മുഹമ്മദ് അഫ്സലും ഭാര്യ പി.പി. ശബ്നവുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. രണ്ടു പേർക്കും ഇത് കന്നി മത്സരം. കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് കതിരൂർ ഡിവിഷനിലാണ് അഫ്സൽ മത്സരിക്കുന്നത്. ശബ്നം പാനൂർ മുനിസിപ്പാലിറ്റിയിലേക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഇരുവരും പ്രചാരണം തുടങ്ങി.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് അഫ്സലും ശബ്നവും വിവാഹിതരായത്. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ മുൻ ചെയർമാനായിരുന്ന കതിരൂർ സ്വദേശി അഫ്സൽ നിലവിൽ ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്.െഎ മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.
മാഹി ശ്രീനാരായണ കോളജിൽ ബി.എഡിന് പഠിക്കുകയാണ് ശബ്നം. ഡി.വൈ.എഫ്.െഎ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. പാനൂർ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാർഡിലാണ് ശബ്നം മത്സരിക്കുന്നത്. പുല്ലൂക്കര മുക്കിൽപീടിക സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.