തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി ബ്രണ്ണൻ കോളജ് വിദ്യാർഥിയും. തലശ്ശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂനിറ്റിലെ സർജൻറ് ഡെൽവിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ ജില്ലയിൽനിന്ന് പങ്കെടുത്തത്.
റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം പരേഡ് ചെയ്ത രാജ്പത് ടീമിൽ എൻ.സി.സി കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിലാണ് ഡെൽബിനും അണിചേർന്നത്.
കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്നും സെലക്ഷൻ കിട്ടിയ ആറുപേരിൽ ഒരാളാണ് ഡെൽബിൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഗാർഡ് ഓഫ് ഓണർ നൽകി. പേരാവൂർ മണത്തണ പാന്തപ്ലാക്കൽ പി.ജെ. മാത്യുവിൻെറയും ലാലി മാത്യുവിന്റെയും മകനായ ഡെൽബിൻ തലശ്ശേരി ബ്രണ്ണൻ കോളജിൽ രണ്ടാം വർഷ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച കരിയപ്പ ഗ്രൗണ്ടിൽ നടന്ന പി.എം റാലിയിലും ഡെൽബിൻ പങ്കെടുത്തു. കേരളത്തെ പ്രതിനിധാനംചെയ്ത് 44 പേരാണ് ഈ റാലിയിൽ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.