ഇരട്ടക്കൊല: ഒന്നാം പ്രതിയുടെ ജാമ്യഹരജി വീണ്ടും തള്ളി

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യ​ഹ​ര​ജി ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി വീ​ണ്ടും ത​ള്ളി. നെ​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വി​ന​ടു​ത്ത വെ​ള്ളാ​ട​ത്ത് മീ​ത്ത​ൽ ഹൗ​സി​ൽ സു​രേ​ഷ് ബാ​ബു എ​ന്ന പാ​റാ​യി ബാ​ബു (47) സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ര​ജി​യാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കെ.​എം. വ​സ​ന്ത​റാ​മി​ന്റെ​യും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ. ​വി​ശ്വ​ന്റെ​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം കോ​ട​തി ത​ള്ളി​യ​ത്.

റി​മാ​ൻ​ഡി​ലു​ള്ള ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യ വ​ട​ക്കു​മ്പാ​ട്ടെ അ​രു​ൺ​കു​മാ​ർ, പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ​ക്ക് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

2022 ന​വം​ബ​ർ 23ന് ​വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ വീ​ന​സ് ക​വ​ല​യി​ലെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന് ത്രി​വ​ർ​ണ​യി​ൽ കെ. ​ഖാ​ലി​ദ് (52), സ​ഹോ​ദ​രീ ഭ​ർ​ത്താ​വും സി.​പി.​എം നി​ട്ടൂ​ർ ബ്രാ​ഞ്ച് അം​ഗ​വു​മാ​യ പി. ​ഷ​മീ​ർ (40) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ല​ഹ​രി​വി​ൽ​പ​ന എ​തി​ർ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​ക്ക് കാ​ര​ണം. ഈ ​കേ​സി​ൽ ബാ​ബു, സു​ജി​ത് കു​മാ​ർ, അ​രു​ൺ​കു​മാ​ർ ഉ​ൾ​പ്പെടെ ഏ​ഴ് പ്ര​തി​ക​ളാ​ണു​ള്ള​ത്.

Tags:    
News Summary - Double murder-Bail plea of ​​first accused again rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.