തലശ്ശേരി: കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ ലഹരി മാഫിയയുടെ ആക്രമണം. പിയർ റോഡ് അംബാസിഡർ ലോഡ്ജിന് സമീപം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തില്ലങ്കേരി തൈപ്പറമ്പത്ത് വീട്ടിൽ മുഹമ്മദ് അസ് ലമിനെ (52) 20 ഗ്രാം കഞ്ചാവുമായി തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാറും പാർട്ടിയും പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് എക്സൈസുകാർക്ക് നേരെ ലഹരി മാഫിയ ആക്രമണമുണ്ടായത്. ലഹരി മാഫിയയുടെ ആക്രമണത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, സീനിയർ എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവർക്ക് പരിക്കേറ്റു.
പ്രതിയെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കുന്നതിന് തലശ്ശേരിയിലെ പ്രധാന ലഹരി വിൽപനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ അസ്ലമിന്റെ സഹോദര പുത്രൻ തിരുവങ്ങാട് സ്വദേശി കെ.പി. യൂനുസ്, മാനന്തവാടി സ്വദേശി ചിറമ്മൂല കോളനിയിലെ പാച്ചു എന്ന ഫൈസൽ എന്നിവരാണ് സർജിക്കൽ ബ്ലേഡ് കൊണ്ട് എക്സൈസുകാരെ ആക്രമിച്ചത്.
എക്സൈസ് പാർട്ടിയിൽ പരിക്കേറ്റവർക്ക് പുറമെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി. സന്തോഷ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) മാരായ ലിമേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ. പ്രസന്ന, ടി.കെ. പ്രദീഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.