ഇ.കെ. ജലാലു കടയിൽ വിൽപനക്കിടെ

തൊഴിലിൽ 'നിറ'വൈവിധ്യം​; ജലാലു ഇക്കുറി മാസ്ക്കിലും തരംഗം തീർക്കും


തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം. പത്രിക സമർപ്പണത്തോടെ വോട്ട് തേടി നാടെങ്ങും രാഷ്​ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പിന് ആവേശം ഒട്ടും കുറവുണ്ടാകാനിടയില്ല. ചുവരെഴുത്തും സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള സ്ഥാനാർഥി പരിചയവും വ്യാപകമാവുകയാണ്. തെരഞ്ഞെടുപ്പ് നാടെങ്ങും കൊട്ടിഘോഷിക്കണമെങ്കിൽ ഇതൊന്നും പോര, തെരുവോരങ്ങളിൽ പാർട്ടി കൊടികളും തോരണങ്ങളും കാറ്റിലുയർന്ന് പാറിപ്പറക്കണം. തെരഞ്ഞെടുപ്പ് അങ്ങനെ കളർഫുൾ ആക്കാനുള്ള ഒരുക്കത്തിലാണ് തലശ്ശേരിക്കാരൻ ഇ.കെ. ജലാലു. ജലാലു ഹരിത രാഷ്​ട്രീയക്കാരനാണെങ്കിലും കച്ചവടത്തിൽ എല്ലാ രാഷ്​ട്രീയത്തിനും തുല്യപരിഗണനയാണ്.

വിവിധ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മാസ്ക്കുകളും തൊപ്പികളും കൊടികളും തോരണങ്ങളും കുടകളുമൊക്കെ തയാറാക്കുന്ന തിരക്കിലാണ് ജലാലു. ആളുകളുടെ ഇഷ്​ടമനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള കൊടികളും തോരണങ്ങളുമൊക്കെ മിനിറ്റുകൾക്കുള്ളിൽ തലശ്ശേരി മെയിൻ റോഡിലെ ഇ.കെ. എൻറർപ്രൈസസിലിരുന്ന് ജലാലു തയ്ച്ചുകൊടുക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജലാലുവിന് ഇനി വിശ്രമമില്ല. തെരഞ്ഞെടുപ്പ് കാലത്തും ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന അവസരങ്ങളിലുമാണ് ജലാലുവി​െൻറ കട കൂടുതൽ സജീവമാകുന്നത്. എല്ലാ രാഷ്​​ട്രീയ പാർട്ടികളുടെയും കൊടികളും ബാഡ്ജുകളും തൊപ്പികളും തോരണങ്ങളും ചിഹ്നങ്ങളും പോസ്​റ്ററുകളും ഇവിടെ സ് റ്റോക്കുണ്ടാകും.

കഴിഞ്ഞ 32 വർഷമായി ജലാൽ ഇൗ കച്ചവടം തുടങ്ങിയിട്ട്. തലശ്ശേരി കസ്​റ്റംസ് റോഡിലെ വീട്ടിലായിരുന്നു തയ്ക്കലും വിൽപനയും. മെയിൻ റോഡിൽ അടുത്തകാലത്താണ് കട തുടങ്ങിയത്. തെരഞ്ഞെടുപ്പായതിനാൽ പാർട്ടി കൊടികൾക്കും തൊപ്പികൾക്കും പ്രിയമേറുമെന്ന് ജലാലു പറയുന്നു. കോവിഡ് കാലമായതിനാൽ തുണികളിൽ തയാറാക്കുന്ന, ചിഹ്നം ആലേഖനം ചെയ്ത മാസ്ക്കുകൾക്കാണ് ആവശ്യക്കാേരറെ. എട്ട് രൂപ മുതൽ 20 രൂപ വരെയാണ് വില. ഒാർഡർ അനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലുമുള്ളവ ഇവിടെ നിന്ന് തയാറാക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.