തലശ്ശേരി: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
തലശ്ശേരിയിൽ എൻ.ആർ. സക്കീന ഉദ്ഘാടനം ചെയ്തു. കാരായി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാരായി ചന്ദ്രശേഖരൻ, സി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. രമേശ് ബാബു സ്വാഗതം പറഞ്ഞു. കൂത്തുപറമ്പിൽ പൊതുയോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. മോഹനൻ അധ്യക്ഷത വഹിച്ചു. മാറോളി ശ്രീനിവാസൻ, മുസ്തഫ ഹാജി എന്നിവർ സംസാരിച്ചു. അഡ്വ. പത്മജ പത്മനാഭൻ സ്വാഗതം പറഞ്ഞു.
പാനൂരിൽ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിലകൻ അധ്യക്ഷത വഹിച്ചു. ഒ.കെ വാസു, പി. പ്രഭാകരൻ, രാമചന്ദ്രൻ, ജോസ്ന, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. എം.ടി.കെ. ബാബു സ്വാഗതം പറഞ്ഞു. അഞ്ചരക്കണ്ടിയിൽ കിസാൻ സഭ ജില്ല സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. എ. അശോകൻ സംസാരിച്ചു. സി.പി. അശോകൻ സ്വാഗതം പറഞ്ഞു.
എടക്കാട് പൊതുയോഗം വി. രാജേഷ് പ്രേം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. മഹേഷ്, പി.കെ. രാജൻ എന്നിവർ സംസാരിച്ചു.
കെ. രാജീവൻ സ്വാഗതം പറഞ്ഞു. പിണറായിയിൽ കർഷക സംഘം ജില്ല ട്രഷറർ എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ.വി. രമേശൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, പി.പി. നാസർ, കൊക്കോടൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ.പി. സദു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.