തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ ചികിത്സതേടി കുത്തിവെപ്പിന് വിധേയരായ യുവതികൾക്ക് വിറയലും പനിയും. ശസ്ത്രക്രിയ പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനോടൊപ്പം കഴിയുന്ന 16 അമ്മമാര്‍ക്കാണ് ഒരേസമയം വിറയലും പനിയും അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വൈകീട്ടായിരുന്നു അമ്മമാര്‍ കുത്തിവെപ്പെടുത്തത്. വിറയലും പനിയും വന്നതോടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍പോലും കഴിഞ്ഞില്ല. സംഭവമറിഞ്ഞതോടെ കൂട്ടിരിപ്പുകാരും മറ്റ് വാര്‍ഡിലുള്ള ആളുകളും പ്രസവവാര്‍ഡില്‍ തടിച്ചുകൂടി.
തുടര്‍ന്ന് സംഘര്‍ഷാവസ്ഥയും ആശുപത്രിയില്‍ ഉടലെടുത്തു. അസ്വസ്ഥത അനുഭവപ്പെട്ടവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു. കുത്തിവെച്ച മരുന്നിന് പഴക്കമുണ്ടോയെന്ന് പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ആശാദേവി പറഞ്ഞു. സംഭവത്തില്‍ ജില്ല മെഡിക്കല്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.