തലശ്ശേരി: മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. മീൻ ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന പരാതികൾ വീണ്ടും വ്യാപകമായതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ തലശ്ശേരിയിലും പരിശോധനക്കിറങ്ങിയത്.
വ്യാഴാഴ്ച രാവിലെ കടപ്പുറത്തെ മത്സ്യ മാർക്കറ്റിലെത്തിയ ഉദ്യോഗസ്ഥർ നിരവധി സ്റ്റാളുകളിലെത്തി ഫോർമാലിൻ സ്ട്രിപ്പും കിറ്റും ഉപയോഗിച്ച് പരിശോധന നടത്തി. സഞ്ചരിക്കുന്ന ലബോറട്ടറി ഉൾപ്പെടെ പരിശോധന സംവിധാനങ്ങൾ തലശ്ശേരിയിലെത്തിച്ചിരുന്നു.
ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ വിമല മാത്യു, കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.കെ. ഷീജ, എ.വി. സുരേഷ് ബാബു, എം. കുഞ്ഞിക്കണ്ണൻ, ഷാജി സത്യൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായത്. മാഹി, ധർമടം മത്സ്യബന്ധന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.