തലശ്ശേരി: വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും വിവാഹ വേദിയിൽ ഒരുമിച്ച്. രാഷ്ട്രീയത്തിലെ എതിരാളികൾ അടുത്തിരുന്ന് ഏതാനും നേരം സൗഹൃദം പങ്കുവെച്ചപ്പോൾ കണ്ടുനിന്നവർക്ക് കൗതുകം.
കുയ്യാലി എം.സി റിവർസൈഡ് എൻക്ലേവാണ് വെള്ളിയാഴ്ച ഉച്ചക്ക് സ്ഥാനാർഥികളുടെ സംഗമവേദിയായത്. തലശ്ശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാർ-സൗമ്യ ജയകൃഷ്ണൻ ദമ്പതികളുടെ മകൾ പാർവതിയും ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ-സുകന്യ ദേവൻ ദമ്പതികളുടെ മകൻ ശശാങ്കും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥാനാർഥികൾ. വോട്ടുപിടിക്കാനുള്ള ഓട്ടത്തിനിടയിലാണ് സ്ഥാനാർഥികൾ തിരക്കുകൾ മാറ്റിവെച്ച് വിവാഹ വേദിയിലെത്തിയത്.
മന്ത്രി എ.കെ. ശശീന്ദ്രൻ, സ്പീക്കർ എ.എൻ. ഷംസീർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഇ.പി. ജയരാജൻ, സി.കെ. പത്മനാഭൻ, എം.കെ. രാഘവൻ എം.പി, പി.കെ. ശ്രീമതി, പി.കെ. കൃഷ്ണദാസ്, പി. ജയരാജൻ, എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. വി. വേണുഗോപാൽ, തോട്ടത്തിൽ രവീന്ദ്രൻ, എം.വി. ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, ഹൈകോടതി ജഡ്ജിമാർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, എ.എസ്.പി. ഷഹൻഷ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.