തലശ്ശേരി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നപ്പോൾ രാജ്യത്തിനൊപ്പം കണ്ണൂർ ജില്ലയിലെ കതിരൂരിനും അഭിമാന നിമിഷം. ചന്ദ്രയാൻ ദൗത്യസംഘത്തിൽ കതിരൂർ സ്വദേശി പി.കെ. ഗോപിനാഥുമുണ്ട്. സംഘത്തിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം കൺട്രോൾ വിഭാഗത്തിലെ സീനിയർ സയന്റിസ്റ്റ് എൻജിനീയറായിരുന്നു.
കതിരൂർ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഗോകുലം വീട്ടിൽ പി.കെ. രുഗ്മിണിയമ്മയുടെയും പരേതനായ വി.പി. ഗോവിന്ദൻ നമ്പ്യാരുടെയും മകനാണ്. പൊന്ന്യം സെൻട്രൽ എൽ.പി. സ്കൂൾ, കതിരൂർ ഗവ. ഹൈസ്കൂൾ, കൂത്തുപറമ്പ് നിർമലഗിരി കോളജ് എന്നിവിടങ്ങളിലാണ് പ്രീ ഡിഗ്രി വരെയുള്ള പഠനം പൂർത്തിയാക്കിയത്.
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ആദ്യ ബാച്ചിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ രണ്ടാം റാങ്കോടെ വിജയം. പഠനം കഴിഞ്ഞ ഉടൻ ഐ.എസ്.ആർ.ഒയിൽ ചേർന്നു. ജോലി ചെയ്യുമ്പോൾ തന്നെ എം ടെക്കും പൂർത്തിയാക്കി. ഇരിങ്ങണ്ണൂർ സ്വദേശി ഡോ. എൻ.കെ. ശ്രീജയാണ് ഭാര്യ. മക്കൾ: സിദ്ധാർഥ്, പാർവതി. തിരുവനന്തപുരത്തെ മുക്കോലയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.