തലശ്ശേരി: ബി.ജെ.പി ഒരു തവണ കൂടി അധികാരത്തിൽ തുടർന്നാൽ നമ്മുടെ രാജ്യത്തിന് സർവനാശം സംഭവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ധർമടം മണ്ഡലം ബഹുജന സംഗമം അണ്ടലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണം ഉണ്ടാകാതിരിക്കാനുള്ള അനുകൂല അന്തരീക്ഷം ഉയർന്ന് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷനെ നിശ്ചയിക്കുന്ന സമിതിയിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ഇതെല്ലാം ബി.ജെ.പിയെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന്റെ തന്ത്രമാണ്. പാർലമെന്റിൽ കൂടുതൽ ഇടതുപക്ഷത്തിന്റെ എം.പിമാരെ എത്തിക്കണം.
നിലവിലുള്ള കേരള എം.പിമാർ ബി.ജെ.പിക്കെതിരെ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എൻ.കെ. രവി അധ്യക്ഷത വഹിച്ചു. ടി. പ്രസാദ്, എം. സുരേന്ദ്രൻ, സി. എൻ. ചന്ദ്രൻ, പി. ബാലൻ, പി. ശശി, കെ. ശശിധരൻ, ടി. അനിൽ, എന്നിവർ സംസാരിച്ചു. അണ്ടലൂർ ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനായി ഫണ്ട് അനുവദിച്ച മുഖ്യമന്ത്രിക്ക് ക്ഷേത്ര കമ്മിറ്റി ഉപഹാരം നൽകി. വിപിൻ അണ്ടലൂർ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.