തലശ്ശേരി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പരസ്യ പ്രവർത്തന പ്രഖ്യാപനത്തിെൻറ 82ാം വാർഷികം ഡിസംബർ 25ന് വൈകീട്ട് പിണറായി പാറപ്രത്ത് ചേരും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് അഞ്ചിന് പിണറായി ആർ.സി അമല സ്കൂൾ കേന്ദ്രീകരിച്ച് ബഹുജന പ്രകടനം ആരംഭിക്കും.
82 വർഷത്തെ അനുസ്മരിച്ച് 82 വനിതകൾ 82 പതാകകൾ ഉയർത്തി കേരളീയവേഷത്തിൽ പ്രകടനത്തിൽ അണിചേരും. പൊതു സമ്മേളനാനന്തരം പാറപ്രത്തെ പ്രാദേശിക കലാകാരന്മാർ കലാപ്രകടനങ്ങൾ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പാർട്ടി ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
വാർഷികാഘോഷ മുന്നോടിയായി പിണറായി പാറപ്രത്തെ ഗ്രാമവീഥികൾ വൈദ്യുതാലങ്കാരങ്ങളും തോരണങ്ങളും ചാർത്തി ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകസമിതി ഭാരവാഹികളായ കെ.കെ. രാജീവൻ, അഡ്വ. വി. പ്രദീപൻ, എ.കെ. രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.