തലശ്ശേരി: ധർമടം മേലൂരിലെ ജഡ്ജസ് ബംഗ്ലാവ് പൈതൃക വിനോദസഞ്ചാര കേന്ദ്രമാക്കി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന രൈരു നായരുടേതാണ് ഈ ജഡ്ജസ് ബംഗ്ലാവ്. പൈതൃക ടൂറിസവും ഉത്തരവാദിത്ത ടൂറിസവും വഴി വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
വിനോദസഞ്ചാരികൾക്കായി ഇവിടെ താമസ സൗകര്യമൊരുക്കി. സമൃദ്ധി അറ്റ് ജഡ്ജസ് എന്ന പേരിൽ ഒരുക്കിയ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എം.വി. ജയരാജൻ, ജമിനി ശങ്കരൻ, പി. ബാലൻ, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, മമ്പറം മാധവൻ, ടി. അനിൽ, പണിക്കൻ രാജൻ, പ്രീത ചാത്തോത്ത് എന്നിവർ സംസാരിച്ചു. പടിപ്പുരയും വിശാലമായ ആകത്തളങ്ങും വലിയ മുറ്റങ്ങളുമുള്ള ബംഗ്ലാവിൽ 21 വലിയ മുറികളുണ്ട്. തുടക്കത്തിൽ എട്ട് മുറികളാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചത്. രൈരു നായർക്ക് നേതാജി സമ്മാനിച്ച മൺകൂജയും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നായകർ സന്ദർശിച്ചതിന്റെ ഓർമച്ചെപ്പുകളും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.