തലശ്ശേരി: തീർഥാടക യാത്രക്കിടെ പിണറായിക്കടുത്ത കാളി പുഴയിൽ മുങ്ങിമരിച്ച കോഴിക്കോട് കക്കോടി പാറങ്ങാട്ടുപറമ്പ് കാരുണ്യത്തിൽ കെ. കൃഷ്ണദാസെൻറ (54) മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമകേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ച ഒന്നരക്കാണ് അപകടം.
പെരളശ്ശേരിയിൽ ക്ഷേത്രദർശനത്തിനെത്തിയതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏഴംഗ കുടുംബം. മടക്കയാത്രക്കിടെ ഉച്ചഭക്ഷത്തിനായാണ് പടന്നക്കരയിലെ വിശ്രമ കേന്ദ്രത്തിലെത്തിയത്. എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ വന്ന വാഹനത്തിെൻറ ഡ്രൈവർ ഫൈസൽ സെൽഫിയെടുക്കാൻ പുഴക്കരയിലേക്ക് പോയി.
മത്സ്യകൃഷിക്കായി മരപ്പലകയിൽ തീർത്ത തടയണക്ക് മുകളിൽ കയറി സെൽഫിയെടുക്കുന്നതിനിടെ പലകയിളകി ഫൈസൽ പുഴയിൽ വീണു. ഫൈസലിെൻറ നിലവിളി കേട്ടാണ് കൃഷ്ണദാസൻ പുഴയിൽ ചാടിയത്. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ടു. കുടുംബത്തിലെ സ്ത്രീകളുടെ നിലവിളി കേട്ട് ഒാടിക്കൂടിയ യുവാക്കളാണ് ഇരുവരെയും കരക്കെത്തിച്ചത്.
ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കൃഷ്ണദാസൻ മരിച്ചത്. ഫൈസൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടിലുള്ളവർക്കെല്ലാം സഹായിയായിരുന്നു കൃഷ്ണദാസൻ. ഇദ്ദേഹത്തിെൻറ വിയോഗ വാർത്തയറിഞ്ഞതോടെ നാട് ശോകമൂകമായി. എഴുത്തിൽ താൽപര്യമുണ്ടായിരുന്ന കൃഷ്ണദാസൻ ഏതാനും സിനിമകൾക്കുവേണ്ടി പ്രവർത്തിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.